Trending

കാസർഗോഡ് യുവതിയുടെ മാല പൊട്ടിച്ച പ്രതി ട്രാൻസ്ഫോമറിന് മുകളിൽ കയറി; വന്‍ ദുരന്തം ഒഴിവായി





കാസർഗോഡ്, കാഞ്ഞങ്ങാട് യുവതിയുടെ മാല പൊട്ടിച്ച പ്രതി ട്രാൻസ്ഫോമറിന് മുകളിൽ കയറി. വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ചോടിയപ്പോൾ നാട്ടുകാർ പിന്തുടർന്നതോടെയാണ് പ്രതി ട്രാൻസ്ഫോമറിന് മുകളിലേക്ക് കയറിയത്.

പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടില്ല. ഇതര സംസ്ഥാന തൊഴിലാളിയാണ് പ്രതിയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ട്രാൻസ്ഫോമറിന് മുകളില്‍ കയറിയ ഉടനെ തന്നെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. പൊലീസിന്‍റെയും ഫയര്‍ ഫോഴ്സിന്‍റെയും സാന്നിധ്യത്തില്‍ പ്രതിയെ ട്രാന്‍സ്ഫോമറില്‍ നിന്നും താഴെ ഇറക്കുകയായിരുന്നു
T News

working in the field of advertising and printing

Post a Comment

Previous Post Next Post