Trending

താമരശ്ശേരി താലൂക്ക് ആശുപത്രി നാഥനില്ലാക്കളരി, ടോക്കൺ എടുത്ത് മണിക്കൂറുകൾ കാത്തിരുന്നവർക്ക് " ഡോക്ടർ ഇല്ല" എന്ന മറുപടി.





താമരശ്ശേരി: താമരശ്ശേരി താലൂക്ക് ആശുപത്രി നാഥനില്ലാക്കളരിയാവുന്നു. ഏതെല്ലാം ഡോക്ടർമാർ ഡ്യുട്ടിക്ക് എത്തും എന്ന വിവരം പോലും ആർക്കും അറിയില്ല.

രാവിലെ കാഴ്ച പരിശോധനക്കായി എത്തി ടോക്കൺ എടുത്തവർക്ക് മണിക്കൂറുകൾ കഴിഞ്ഞ് ലഭിച്ച മറുപടി ഇന്ന് ഡോക്ടർ ഉണ്ടാവില്ല എന്നാണ്. തിങ്കൾ, ബുധൻ, ശനി എന്നീ ദിവസങ്ങളിലാണ് സാധാരണ നേത്ര രോഗ പരിശോധന ഉണ്ടാവാറുള്ളത്, ഇതു പ്രകാരം ആശുപത്രിയിലെത്തി ടോക്കൺ എടുത്ത അൻപതോളം പേരാണ് മണിക്കൂറുകൾ കാത്തിരുന്ന ശേഷം ഡോക്ടർ ഇന്ന് ഉണ്ടാവില്ലയെന്ന മറുപടി കേട്ട് മടങ്ങിയത്.

രാവിലെ മുതൽ ഒപിയിലും വൻ തിരക്കാണ്.130 പേർടോക്കൺ എടുത്ത് ക്യൂ നിൽക്കുമ്പോൾ പരിശോധനക്കായി 8.45 വരെ ഉണ്ടായിരുന്നത് ഒരു ഡോക്ടർ മാത്രം.

ചോദിക്കാനും, പറയാനും ആളില്ലാത്ത നാഥനില്ലാക്കളരിയായി ആശുപത്രി മാറിയതിനാൽ താലൂക്ക് ആശുപത്രിയെ ആശ്രയിക്കുന്ന പാവങ്ങളാണ് ദുരിതമനുഭവിക്കുന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post