Trending

കറന്‍സിയില്‍ ലക്ഷ്മി ദേവിയുടേയും ഗണേശ ഭഗവാന്റേയും ചിത്രം അച്ചടിക്കണം': അരവിന്ദ് കെജ്രിവാള്‍






ന്യൂഡല്‍ഹി: കറന്‍സി നോട്ടുകളില്‍ ലക്ഷ്മി ദേവിയുടേയും ഗണേശ ഭഗവാന്റെയും ചിത്രം അച്ചടിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുന്നില്‍ ആവശ്യപ്പെടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഒരു വശത്ത് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടേയും മറുവശത്ത് ലക്ഷ്മി ദേവിയുടേയും ഗണേശ ഭഗവാന്റേയും ചിത്രം വെക്കണമെന്നാണ് ആംആദ്മി കണ്‍വീനര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. രാജ്യത്തിന്റെ അഭിവൃദ്ധിക്ക് ഇത് ഗുണകരമാവുമെന്നാണ് കെജ്‌രിവാള്‍ അവകാശപ്പെടുന്നത്.


യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതോടെ രാജ്യം ഒരു മോശമായ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണെന്ന് പറഞ്ഞ കെജ്‌രിവാള്‍ ഇക്കാര്യം ഉന്നയിച്ച് വരും ദിവസങ്ങളില്‍ പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്ന് അറിയിച്ചു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി സുസ്ഥിരമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പുറമെ സര്‍വ്വശക്തന്റെ അനുഗ്രഹവും നമുക്ക് ആവശ്യമാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു.ഇന്തോനേഷ്യയിലെ കറന്‍സിയില്‍ ഗണേശ ഭഗവാന്റെ ചിത്രമുണ്ടെന്നും എന്തുകൊണ്ട് നമുക്ക് അത് പിന്തുടര്‍ന്നുകൂടേയെന്നുമാണ് കെജ്‌രിവാള്‍ ചോദിക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കെജ്‌രിവാള്‍ ഹിന്ദു കാര്‍ഡ് ഇറക്കുകയാണെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനും ഡല്‍ഹി സിവിക് പോളിനും ആപ്പ് തയ്യാറായി കഴിഞ്ഞെന്നും കെജ്‌രിവാള്‍ അറിയിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post