Trending

ചുരത്തിലെ യാത്രാദുരിതം;ജന പ്രതിനിധികളുടെ നിസംഗ നിലപാടാണന്ന് ആക്ഷൻ കമ്മിറ്റി



താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം മൂലം യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന് പ്രധാന കാരണം കോഴിക്കോട് - കൊല്ല ഗൽ ദേശീയ പാത കടന്നുപോകുന്ന പ്രദേശത്തെ ജന പ്രതിനിധികളുടെ നിസംഗ നിലപാടാണന്ന് വയനാട് ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ചൂണ്ടികാട്ടി.


മല ഇടിഞ്ഞും മരങ്ങൾ കടപുഴകി വീണും
അപകടങ്ങൾ മൂലവും രാപകൽ വ്യത്യാസമില്ലാതെ ചുരത്തിൽ ഗതാഗതം
തടസ്സപ്പെട്ട് യാത്രക്കാർ കൊടിയ ദുരിതം
അനുഭവിച്ചു കൊണ്ടിരിക്കുമ്പോഴും പരിഹാര നടപടികൾ സ്വീകരിക്കാതെ മൗനം ദീക്ഷിക്കുന്ന ജനപ്രതിനിധികൾ
പലവിധ ആവശ്യങ്ങൾ ക്കായി പോകുന്ന
യാത്രക്കാർ ചുരത്തിൽ കൂടുങ്ങി കിടക്കേണ്ടി വരുന്നതിന്റെ പ്രയാസം ഇനിയെങ്കിലും തിരിച്ചറിയണം. ചുരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി നിർദേശിച്ച നിർദിഷ്ട ചിപ്പി ലിത്തോട് - മരുതി ലാവ് - തളിപ്പുഴ ചുരം ബൈപാസ് യാഥാർഥ്യമാക്കുന്നതിൽ
ജനപ്രതിനിധികൾ മുന്നിട്ടിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു. സർക്കാർ ബൈപാസ് നിർമാണത്തിന് അടിന്തര പ്രാധാന്യം നൽകണം.
വയനാട് ചുരം ബൈപാസ് മാർച്ച് , മനുഷ്യ ചങ്ങല തുടങ്ങിയ സമര പരിപാടി കളുമായി പ്രക്ഷോഭം ശക്തിപ്പെടുത്താനും ആക്ഷൻ കമ്മിറ്റി തീരുമാനിച്ചു. ബൈപാസ് ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി , വയനാട് കോഴിക്കോട് എം പി മാർ , എം എൽ എ മാർ എന്നിവർക്ക് നേരത്തെ നിവേദനം നൽകിയിരുന്നു. യോഗത്തിൽ ചെയർമാൻ
വി.കെ. ഹുസൈൻ കുട്ടി ആധ്യക്ഷം വഹിച്ചു. ജനറൽ കൺവീനർ ടി.ആർ.ഒ. കുട്ടൻ, ജോണി പാറ്റാനി, സെയ്ത് തളിപ്പുഴ,
ഗിരീഷ് തേവള്ളി, ബിജു താന്നിക്കാക്കുഴി, വി.കെ.മൊയ്തു മുട്ടായി, റസാഖ് കൽപ്പറ്റ , ഷാൻ കട്ടിപ്പാറ, ഷാജഹാൻ വൈത്തിരി, ബിന്ദു ഉദയൻ , സി.സി. തോമസ്, റജി തോമസ് പി.കെ.സുകുമാരൻ എന്നിവർ പ്രസംഗി ച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post