Trending

പൊഴുതനയില്‍ കടന്നലിന്റെ ആക്രമണം;ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് കുത്തേറ്റു 






കൽപ്പറ്റ: പൊഴുതന പഞ്ചായത്തിലെ പിണങ്ങോട് തൊഴിലുറപ്പ് തൊഴിലാളികളെ കടന്നല്‍ ആക്രമിച്ചു.

 പതിനെട്ടോളം പേര്‍ക്ക് കുത്തേറ്റതായാണ് പ്രാഥമിക വിവരം. ഇതില്‍  പിണങ്ങോട് കളരി വീടുകുന്ന് കളത്തിങ്കല്‍ ബീരാന്‍ (63) എന്നയാള്‍ മരണപ്പെട്ടു. 

ഇദ്ദേഹത്തിന്റെ മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 ഇദ്ദേഹത്തോടൊപ്പം കൊണ്ടുവന്ന 5 പേര്‍ ഇതേ ആശുപത്രിയിലും, മറ്റുള്ളവര്‍ ചെന്നലോട് സര്‍ക്കാര്‍ ആശുപത്രിയിലും ചികിത്സയിലാണ്.

 ആലി എന്നയാളുടെ തോട്ടത്തില്‍ വരമ്പ് നിര്‍മ്മാണത്തിനിടെയായിരുന്നു സംഭവം. ആലിയുടെ ചെവിക്കുള്ളില്‍ കടന്നെല്‍ കയറിയതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post