Trending

സഹായ വിതരണവും സംഗീതാർച്ചനയുമായി ഗാന്ധി സ്മൃതി





കോഴിക്കോട് : സഹായം നൽകിയും  സംഗീതാർച്ചന നടത്തിയും  കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ  ഗാന്ധി ജയന്ത്രി ആഘോഷം വേറിട്ടതായി.  വാർമുകിൽ സോഷ്യോ - കൾച്ചറൽ ഫോറവും ലയൺസ് ക്ലബ് ഓഫ് കാലിക്കറ്റ് മെട്രൊയും സംയുക്തമായി നടത്തിയ ഗാന്ധി സ്മൃതി ലയൺസ് ക്ലബ് 318 - ഇ - ഡിസ്ടിക്റ്റ് ഗവർണ്ണർ - ഡോ. പി സുധീർ ഉദ്ഘാടനം ചെയ്തു. മാനസിക സംഘർഷം കുറയ്ക്കാൻ സംഗീതത്തേക്കാൾ വലിയ മരുന്നില്ലന്ന് ഡോ.പി സുധീർ പറഞ്ഞു. പ്രയാസങ്ങൾ പങ്ക് വെയ്ക്കാൻ  ഇടം ഇല്ലാത്തതാണ് മാനസിക സംഘർഷം കൂട്ടാൻ കാരണം , മറ്റുള്ളവരെ  സഹായിക്കുന്നതും മാനസിക സന്തോഷം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.       വാർമുകിൽ ചെയർമാൻ എ വി റഷീദ് അലി അധ്യക്ഷത വഹിച്ചു.  ഡോ. പി സുധീറിൽ നിന്നും മാനസികാരോഗ്യ കേന്ദ്രത്തിലേക്കുള്ള പേഷ്യന്റ് എയ്ഡ്സ് , സൂപ്രണ്ട് -ഡോ.ആർ രാജേന്ദ്രൻ ഏറ്റുവാങ്ങി. അന്തേവാസികൾ നിർമ്മിച്ച ഉൽപ്പന്നങ്ങൾ സൂപ്രണ്ട് ഡോ. ആർ  രാജേന്ദ്രനിൽ നിന്നും   ലയൺസ് റീജിനൽ ചെയർ പേഴ്സൺ വത്സല ഗോപിനാഥ് ഏറ്റുവാങ്ങി. കെ. ബാലകൃഷ്ണൻ , ഡോ. ബിപിൻ ജോർജ് അലക്സ് ,കെ പി സുഭാഷ് ചന്ദ്ര ബോസ് എന്നിവർ പ്രസംഗിച്ചു. രേഖ അജിത്ത് സ്വാഗതവും വി എം ശശികുമാർ നന്ദിയും പറഞ്ഞു. തുടർന്ന്   വാർമുകിൽ ഗായക സംഘം  ഗാന്ധി സ്മ്യതി ഭജനും  പിന്നണി ഗായകൻ പി കെ സുനിൽ കുമാറും സംഘത്തിന്റെയും സംഗീത വിരുന്നും വേദിയിലെത്തി.


ഫോട്ടോ: ഗാന്ധി സ്മൃതി ലയൺസ് ക്ലബ് 318 - ഇ - ഡിസ്ടിക്റ്റ് ഗവർണ്ണർ - ഡോ. പി സുധീർ ഉദ്ഘാടനം ചെയ്യുന്നു
T News

working in the field of advertising and printing

Post a Comment

Previous Post Next Post