ലൈസൻസ് ഇല്ലാത്തയാൾ ഓടിച്ച കാർ ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചു.
ക്ലെയിം തുകയായ 24,78 400 രൂപ
ആർ സി ഓണർ നൽകണം.
ആർ സി ഓണർക്ക് ജപ്തി നോട്ടീസ്.
താമരശ്ശേരി: താമരശ്ശേരി തച്ചംപൊയിൽ മാളിയേക്കൽ യൂനുസിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. മൂന്നു നോട്ടീസുകളിലായി 24,78, 400/- രൂപ അടക്കാനാണ് നോട്ടീസ്.
2017ൽ യൂനുസ് വിദേശത്തായ സമയത്താണ് വീട്ടിൽ ഉണ്ടായിരുന്ന ഫോർഡ് ഫിഗോ കാർ സുഹൃത്ത് മുഖാന്തിരം ബാലുശ്ശേരി സ്വദേശിക്ക് വിൽപ്പന നടത്തിയത്.
വാഹനത്തിന് മേൽ ഉണ്ടായിരുന്ന ലോൺ അടച്ചു തീർത്ത് ആർസി മാറ്റാം എന്ന ധാരണയിലാണ് വിൽപ്പന നടന്നത്. കൈമാറ്റം നടന്ന് മാസങ്ങൾക്കക തന്നെ കാർ അപകടത്തിൽപ്പെടുകയായിരുന്നു.
2018 ൽ യൂനുസ് വിദേശത്ത് നിന്നും എത്തിയ ശേഷം ആർ സി ഉടമസ്ഥാവകാശം മാറ്റി നൽകിയെങ്കിലും ഇതിനകം തന്നെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു
കൊടുവള്ളി ഭാഗത്ത് വെച്ച് നടന്ന അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവാണ്
മരണപ്പെട്ടത്.
മരിച്ചയാളുടെ കുടുംബത്തിന് കോഴിക്കോട് മോട്ടോർ ആക്സിഡൻറ് ക്ലയിം ട്രബ്യൂണൽ വിധിച്ച 24, 78,400 രൂപ ഇൻഷ്യൂറൻസ് കമ്പനിക്ക് ആർസിസി ഓണർ നൽകണമെന്നാണ് വിധി.
ഈ തുക അടക്കാത്തതിനെ തുടർന്നാണ് ആർസി ഓണർക്ക് ജപ്തി നോട്ടീസ് നൽകിയത്.
താമരശ്ശേരി ഡപ്യൂട്ടി തഹസിൽദാർ കെ.കെ ബീന കെടവൂർ വില്ലേജ് ഓഫീസർ മുഖേനയാണ് നോട്ടീസ് കൈമാറിയത്.
ജപ്തി നോട്ടീസ് വരുന്നതിന് മുമ്പ് ഇതു സംബന്ധിച്ച് മറ്റ് യാതൊരു അറിയിപ്പും ലഭിച്ചിരുന്നില്ലെന്നും നിരപരാധിത്വം എങ്ങിനെ ബോധ്യപ്പെടുത്തും എന്നറിയാതെ പ്രയാസപ്പെടുകയാണെന്നും യൂനുസ് പറഞ്ഞു.
