Trending

ഓട്ടോ ഡ്രൈവർ ചാലിയാറിൽ ചാടി മരിച്ചു





ഫറോക്ക്: ഓട്ടോ ഓടിച്ചെത്തിയ മഞ്ചേരി സ്വദേശി ഫറോക്ക് പുതിയ പാലത്തിൽ നിന്നും ചാലിയാർ പുഴയിൽ ചാടി മരിച്ചു. മലപ്പുറം മഞ്ചേരി ആറ്റുപറമ്പിൽ വീട്ടിൽ സുരേഷ് (46) ആണ് മരിച്ചത്. ഇദ്ദേഹം ഓടിച്ച ഓട്ടോ ഫറോക്ക് പുതിയ പാലത്തിനു സമീപത്ത് നിർത്തിയിട്ട നിലയിലാണ്


വെള്ളിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് പുഴയിൽ ചാടിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മീഞ്ചന്ത ഫയർ യൂനിറ്റിലെ സ്‌റ്റേഷൻ മാസ്റ്റർ റോബിൻ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തിരച്ചിലിലാണ് വെള്ളിയാഴ്ച രണ്ടരയോടെയാണ് മൃതദേഹം ലഭിച്ചത്.

ഇയാൾ മഞ്ചേരി ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. ഭാര്യ: സുമിത. മക്കൾ: സുമേഷ്, സൂര്യ, സുരഭി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ
T News

working in the field of advertising and printing

Post a Comment

Previous Post Next Post