Trending

താമരശ്ശേരിയിൽ ഇന്നും ചാരായ വേട്ട, ചമൽ കേളൻ മൂല ഭാഗത്ത് നിന്നും വ്യാജ വാറ്റ് ചാരായ ശേഖരം പിടികൂടി.




 താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി കോഴിക്കോട് ഐബി പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ നൽകിയ രഹസ്യവിവരത്തെ തുടർന്ന് ചമൽ കേളൻ മൂല മലയിൽ നടത്തിയ വ്യാപകമായ റെയ്ഡിൽ കന്നാസുകളിൽ സൂക്ഷിച്ചുവെച്ച  110 ലിറ്റർ ചാരായവും 3 ബാരലു കളിലായി സൂക്ഷിച്ചുവെച്ച 300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടുപിടികൂടി. 

 റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ റഫീഖ്, സഹദേവൻ, ചന്ദ്രൻ കുഴിച്ചാലിൽ, സി.ഇ.ഒമാരായ ബിനീഷ് കുമാർ, റസൂൺ കുമാർ, പ്രബിത്ത് ലാൽ ,ഡ്രൈവർ രാജൻ എന്നിവരുണ്ടായിരുന്നു.
പ്രതികളെ പറ്റി അന്വേഷണം ഊർജ്ജിതമാക്കി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post