താമരശ്ശേരി: കോഴിക്കോട്-കൊല്ലങ്ങൽ ദേശീയ പാതയിൽ താമരശ്ശേരിക്ക് സമീപം ഈങ്ങാപ്പുഴ എലോക്കരയിൽ കാറുകൾ കൂട്ടിയിടിച്ച് ഏഴുപേർക്ക് സാരമായി പരുക്കേറ്റു.
വയനാട്ടിൽ നിന്നും നിലമ്പൂരിലേക്ക് വരികയായിരുന്ന ഇന്നോവ കാറിലെ യാത്രക്കാരായ ആയിശ(55), ഷൗക്കത്തലി (70), റഹീന (43), സലീന (48), യൂസഫലി (50), ഫിദ (19), ഫിദാൻ (4) എന്നിവർക്കാണ് പരുക്കേറ്റത്.
താമരശ്ശേരി ഭാഗത്തു നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന മറ്റൊരു ഇന്നോവയുമായി കൂട്ടിയിടിച്ചാണ് അപകടം.
പരുക്കേറ്റവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വയനാട് ഭാഗത്ത് നിന്നും വരികയായിരുന്ന കാർ മറ്റൊരാവാഹനത്തെ മറികടക്കാൻ ശ്രമിച്ചപ്പോഴാണ് അപകടത്തിൽപ്പെട്ടത്.
രാത്രി 11.30 ഓടെയായിരുന്നു അപകടം.
ഹൈവേ പോലീസ് സ്ഥലത്തെത്തി ഗതാഗത തടസ്സം നീക്കി.
