കുന്നമംഗലത്ത് നിരവധി കേസുകളില്‍ പ്രതിയായ യുവാവിന് വെട്ടേറ്റു
byT News•
0
കോഴിക്കോട് കുന്നമംഗലത്ത് യുവാവിന് വെട്ടേറ്റു. കുന്നമംഗലം ചെത്തുകടവ് സ്വദേശി ജിബേഷിനാണ് ഇന്നലെ രാത്രിയാണ് യുവാവിന് വെട്ടേറ്റത്.
തലക്കും കാലിനും പരിക്കേറ്റ ജിബേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കുന്നമംഗലം പോലീസ് കേസെടുത്തു. ജിബേഷ് നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.