Trending

സൗദിയിൽ വാഹനാപകടം: മലപ്പുറം സ്വദേശികളായ രണ്ടു പേർ മരിച്ചു.




റിയാദ്: ബുറൈദക്കടുത്ത് വാഹനാപകടത്തിൽ രണ്ടു മലയാളികൾ മരണപ്പെട്ടു. അൽറാസിലെ നബ്ഹാനിയയിൽ പുലർച്ചെ മൂന്നു മണിക്കാണ് സംഭവം.
മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ചെറുശ്ശോല ഇഖ്ബാൽ (44), മഞ്ചേരി വള്ളിക്കാപ്പറ്റ സ്വദേശി വെള്ളക്കാട്ട് ഹുസൈൻ (23) എന്നവരാണ് മരിച്ചത്.

ഹുറൈമലയിൽ ജോലി ചെയ്യുന്ന ഇവർ കുടുംബ സമേതം മദീനയിലേക്ക് പുറപ്പെട്ടതായിരുന്നു. പരിക്കേറ്റ കുടുംബത്തിലെ മറ്റുളളവരെ പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post