ട്രെയിനിടിച്ച് മരണം; വിദ്യാർത്ഥിനിയെ തിരിച്ചറിഞ്ഞു.
കോഴിക്കോട് : പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാർത്ഥിനിയെ തിരിച്ചറിഞ്ഞു . പയ്യോളി ബീച്ചില്‍ കുറുമ്പ ഭഗവതി ക്ഷേത്രത്തിനടുത്ത് കറുവക്കണ്ടി പവിത്രന്റെ മകൾ ദീപ്തി (20) ആണ് മരിച്ചത്.അപകടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്നും ലഭിച്ച ഫോണ്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ഞായറാഴ്ച 8 മണിയോടെയാണ് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിൻ തട്ടി അപകടം. പയ്യോളി ക്രിസ്ത്യന്‍ പള്ളി റോഡിന് സമീപം റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
വടകര മോഡല്‍ പോളിടെക്‌നിക്കിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ദീപ്തി.
-----------------------
കാസർഗോഡ് ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന; യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
കാസർഗോഡ് ഹൊസങ്കടിയിൽ ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപ്പന. സംഭവത്തിൽ യുവതി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിലായി. മഞ്ചേശ്വരം സ്വദേശി സൂരജ് റായി, മഹാരാഷ്ട്ര സ്വദേശിനി സെന ഡിസൂസ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 21 ഗ്രാം എം.ഡി.എം.എ പിടികൂടി.
.

