Trending

ഇതര സംസ്ഥാന തൊഴിലാളിയെ കടലിൽ മുക്കിക്കൊന്നു





കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളിയെ കടലിൽ മുക്കികൊന്നു. അസം സ്വദേശി ദുലു രാജവംശിയാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. കഴുത്തിൽ ബെൽറ്റിട്ട് മുറുക്കിയ ശേഷം കടലിൽ മുക്കി കൊല്ലുകയായിരുന്നു. പ്രതികളായ മനോരഞ്ജൻ , ലക്ഷി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി 12 മണിയോടു കൂടിയായിരുന്നു സംഭവം. ദുലു രാജവംശിയും മറ്റു രണ്ടുപേരും ചേർന്ന് കടപ്പുറത്ത് വെച്ച് മദ്യപിക്കുകയായിരുന്നു. ഇതിനിടെ തമ്മില്‍ വഴക്കിടുകയും ബഹളം വെക്കുകയും ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ട നാട്ടുകാർ സ്ഥലത്ത് വന്ന് നോക്കിയപ്പോഴാണ് ഒരാൾ കമിഴ്ന്ന് കിടക്കുന്നത് കണ്ടത്. പിന്നീട് പൊലീസില്‍ വിവരമറിയിക്കുകയും പൊലീസെത്തി പരിശോധന നടത്തുകയും ചെയ്ത ശേഷം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.



T News

working in the field of advertising and printing

Post a Comment

Previous Post Next Post