താമരശ്ശേരി: വാവാട് ഇരുമോത്ത് വാഹന അപകടം.നിയന്ത്രണം വിട്ട കാർ ഗുഡ്സ് ഓട്ടോയിൽ ഇടിച്ച് തുടർന്ന് റോഡരികിൽ സ്ഥാപിച്ച ഡസ്റ്റ് ബിൻ തട്ടി തെറിപ്പിച്ചു.
'
ഡസ്റ്റ് ബിൻ പതിച്ച് സമീപത്ത് നിർത്തിയിട്ട കാറും, ബൈക്കും തകർന്നു.
അതിനിടെ ഓവുചാലിൻ്റെ സ്ലാബിൽ ഇടിച്ചാണ് കാർ മറിഞ്ഞത്.
താമരശ്ശേരി സ്വദേശി വി പി ഉസ്മാൻ്റെ കാറാണ് അപകടത്തിൽപ്പെട്ടത്. ആർക്കും പരുക്കില്ല.
.
