Trending

തല വെട്ടിമാറ്റിയ മരത്തിൻ്റെ അടിഭാഗം ഓവുചാലിൽ, വെള്ളം എങ്ങിനെ ഒഴുകും എന്ന ചോദ്യത്തിന് ഉത്തരമില്ല, ഉദ്യോഗസ്ഥർ കാഴ്ചക്കാർ, പണി നടക്കുന്നത് കരാറുകാർക്ക് തോന്നിയപോലെ.





താമരശ്ശേരി: കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ ബാലുശ്ശേരി മുതൽ മുക്കം വരെയുള്ള ഭാഗത്തെ പ്രവൃത്തി കരാറുകാർക്ക് തോന്നിയപോലെ.

താമരശ്ശേരി വെഴുപ്പൂർ സ്കൂളിന് സമീപം സ്ഥിരം അപകട മേഖലയായ വളവിൽ മണ്ണ് നീക്കം ചെയ്യാതെ വളഞ്ഞ് പുളത്ത് ഓവുചാൽ നിർമ്മിച്ചത് കാരണം നിലവിലെ വീതിയും നഷ്ടപ്പെട്ടു.

സ്കൂളിന് തൊട്ടു മുന്നിൽ പടു മരത്തിൻ്റെ മേലെ പാതി മുറിച്ചുമാറ്റിയെങ്കിലും അടിഭാഗം നില നിർത്തി ഓവുചാൽ നിർമ്മിച്ചു. എന്നാൽ മരം ഓവുചാലിൽ നിൽക്കുന്നത് കാരണം വെള്ളം എങ്ങോട് ഒഴുകുമെന്ന ഒരു പിടിയും കിട്ടുന്നില്ല.

അതേപോലെ വെഴുപ്പൂർ സ്കൂളിന് മുന്നിൽ കലുങ്ക് നിർമ്മാണം പൂർത്തിയായെങ്കിലും ഇതിലൂടെ എത്തുന്ന വെള്ളവും എങ്ങോട്ട് ഒഴുകുമെന്ന് നിർമ്മിച്ചവർക്ക് പോലും അറിയില്ല.

കാര്യങ്ങൾ നോക്കി നടത്താൻ  KSTP യുടെ അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ ഉണ്ടെങ്കിലും ആരുടെ കാര്യമാണ് നോക്കി നടത്തുന്നത് എന്നറിയില്ല.

പല കോണുകളിൽ നിന്നും പരാതി ഉയർന്നിട്ടും ഉദ്യോഗസ്ഥർ മാത്രം ഇതുവരെ ഉണർന്നിട്ടില്ല!!
T News

working in the field of advertising and printing

Post a Comment

Previous Post Next Post