Trending

തിലകൻ അവാർഡ് ജേതാവ് രവീന്ദ്രൻ കോറോത്തിന് പ്രവാസി കൂട്ടായ്മയുടെ ആദരവ്

             
             

അത്തോളി : അത്തോളി പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സാസ്ക്കാരിക വകുപ്പിന്റെ  തിലകൻ സ്മാരക അവാർഡ് നേടിയ  രവീന്ദ്രൻ കോറോത്തിനെ മൊമെന്റോയും പൊന്നാടയും നൽകി ആദരിച്ചു.


 പ്രവാസി എഴുത്തുകാരൻ ബഷീർ തിക്കോടി, മാധ്യമ പ്രവർത്തകൻ അജീഷ് അത്തോളി എന്നിവരിൽ നിന്നും ആദരവ് ഏറ്റുവാങ്ങി. അസോസിയേഷൻ രക്ഷാധികാരി  ഇഫ്സുൽ റഹിമാൻ അധ്യക്ഷത വഹിച്ചു.     ജനറൽ സെക്രട്ടറി - ടി കെ മോഹനൻ ,   അപക്സ് മാനേജർ - എം കെ ആരിഫ്, എൻ ആർ ഐ ഫോറം ജന. സെക്രട്ടറി ഉല്ലാസ് അമ്പലവയൽ , ഫാമിലി മെഡിക്കൽ സെന്റർ  മാനേജർ - ലിജു അത്തോളി, ഇസ്മയിൽ പാണക്കാട് എന്നിവർ പ്രസംഗിച്ചു. തുടർന്ന് അപ്കസ് ഓഹരി ഉടമകളുടെ യോഗവും നടത്തി. 


രവീന്ദ്രൻ കോറോത്തിന്റെ നേതൃത്ത്വത്തിലുള്ള കോഴിക്കാട് സൃഷ്ടിയുടെ റാന്തൽ നാടകത്തിനാണ് സാസ്ക്കാരിക വകുപ്പ് - തിലകൻ സ്മാരക സമിതി മികച്ച നാടകമായി തെരഞ്ഞെടുത്തത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post