താമരശ്ശേരി:സി.പി.ഐ.എം. പൊളിറ്റ് ബ്യൂറോ അംഗവും, മുന് സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷണന്റെ നിര്യാണത്തിൽ സി .പി.ഐ.എം. പരപ്പൻ പൊയിൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മൗനജാഥയും അനുശോചന പൊതുയോഗവും നടന്നു. ഏരിയാ കമ്മറ്റി അംഗം. പിസി. അബ്ദുല് അസീസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജെ.ടി അബ്ദുറഹിമാന് മാസ്റ്റർ, കെ.എം. അഷറഫ് മാസ്റ്റർ, എം.ടി. അയൂബ് ഖാന് , കെ. അബ്ദുൽ ബാരി മുസലിയാർ, സി. മൊയ്തീന്കുട്ടി ഹാജി, ഉല്ലാസ്, സാബിത്ത് അബ്ദുള്ള സഖാഫി, എ.പി. ഹുസ്സൈൻ, എ.പി. മൂസ്സ, വി.എൻ. ഉസ്മാൻ എന്നിവർ പ്രസംഗിച്ചു. ലോക്കൽ സെക്രട്ടറി പി. വിനയകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. ലോക്കൽ കമ്മറ്റി അംഗം ടി.കെ. ബൈജു സ്വാഗതവും കാരാട്ട് അബ്ദുൽ ഹഖ് നന്ദിയും പറഞ്ഞു.