അടൂർ : അടൂർ കെ പി റോഡിൽ ലൈഫ് ലൈൻ ഹോസ്പിറ്റലിന് സമീപം നടന്ന വാഹന അപകടത്തിൽ യുവാവ് മരിച്ചു.
കുരമ്പാല സൗത്ത് തച്ചനം കോട്ട് മേലേതിൽ ബിനിൽ വർഗ്ഗീസ് ആണ് മരണപ്പെട്ടത്.
ബിനിൽ സഞ്ചരിച്ച ബൈക്കിൽ ഓട്ടോറിക്ഷ ഇടിക്കുകയും നിയന്ത്രണം വിട്ട ബൈക്കിൽ നിന്നും തെറിച്ചുവീണ ബിനിൽ സിമന്റുമായി വന്ന അഖിൻ റോഡ് വേയ്സിസിൻ്റെ ലോറിക്കടിയിലേക്ക് വീഴുകയുമായിരുന്നു.
ലോറിയുടെ ടയറിനിടയിൽപ്പെട്ട ബിനിലിനെയുമായി ലോറി 50 മീറ്ററോളം മുന്നോട്ട് നീങ്ങി.
ലൈഫ് ലൈൻ ഹോസ്പിറ്റലിലെ റോഡ് കയ്യേറിയുള്ള അനധികൃത പാർക്കിംഗ് ആണ് ഇത്തരത്തിലുള്ള അപകടത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

