കൊടുവള്ളി : കരുവൻ പൊയിൽ ജി.എം.യു പി സ്കൂളിൽ രക്ഷതാക്കൾക്ക് വേണ്ടി ലഹരി വിരുദ്ധ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു .
സമൂഹത്തെ കാർന്നുതിന്നുന്ന ലഹരിക്കെതിരെയുള്ള പോരാട്ടം രക്ഷിതാക്കൾ ഏറ്റെടുക്കണമെന്ന് സദസ്സ് ഉദ്ഘാടനം ചെയ്ത മുനിസിപ്പൽ കൗൺസിലർ ഷബീന നവാസ് ആഹ്വാനം ചെയ്തു.. പ്രധാനാധ്യാപിക എ.വി. ബീന ചടങ്ങിൽ അധ്യക്ഷയായി. താമരശ്ശേരി എക്സൈസ് സിവിൽ ഓഫീസർ കെ.പ്രസാദ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.. സ്റ്റാഫ് സെക്രട്ടറി കെ. Noufal സ്വാഗതവും എസ്.ആർ.ജി. കൺവീനർ വി.ഷാഹിന നന്ദിയും പറഞ്ഞു.
