Trending

'വിസിമാര്‍ തത്കാലം രാജിവെക്കേണ്ട,ഗവര്‍ണറുടെ അന്തിമ ഉത്തരവ് വരെ തുടരാം' ഹൈക്കോടതി





കൊച്ചി: 9 വിസിമാര്‍ രാജിവക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശം തത്കാലം നടപ്പാകില്ല. വിസിമാര്‍ക്ക് തുടരാം. നിയമപ്രകാരം മാത്രമേ വിസി മാർക്കെതിരെ നടപടി പാടുള്ളൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടു. രാജി ആവശ്യപ്പെട്ട് കത്തയച്ചത് ശരിയായില്ല. കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ  ഉടൻ രാജിവെക്കണമെന്ന കത്ത് അസാധുവായി  നിയമപ്രകാരം മാത്രമേ വിസി മാർക്കെതിരെ നടപടി പാടുള്ളൂ എന്നും കോടതിവ്യക്തമാക്കി. ഇന്ന് നൽകിയ കാരണം കാണിക്കൽ നോട്ടീസ് പ്രകാരം ഗവർണർ/അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഒമ്പത് സർവകലാശാലകളിലെയും വൈസ് ചാൻസലർമാർക്ക് അവരുടെ സ്ഥാനങ്ങളിൽ തുടരാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.

കോടതിയിലെ വാദങ്ങള്‍
രാജിവയ്ക്കാൻ ആവശ്യപ്പെട്ട് ചാൻസലുടെ കത്ത് കിട്ടിയെന്ന് ഹർജിക്കാർ കോടതിയില്‍വ്യക്തമാക്കി.സുപ്രീംകോടതിയുടെ വിധി പ്രസ്തുത കേസിൽ മാത്രമേ ബാധകം ആകൂ.സുപ്രീം കോടതി ഉത്തരവ് തങ്ങൾക്ക് ബാധകമല്ല എന്നും ഹർജിക്കാർ വാദിച്ചു.തങ്ങളെ കേൾക്കാൻ ചാൻസലർ സമയം തന്നില്ല.വൈസ് ചാൻസലറെ നീക്കുന്നതിന്  ചട്ടങ്ങളിൽ കൃത്യമായ വ്യവസ്ഥ ഉണ്ട്..ആ വ്യവസ്ഥകളുടെ പരിധിയിൽ വരുന്നതല്ല ചാൻസലുടെ നടപടി.സാമ്പത്തിക ക്രമക്കേടോ, നടപടികളില്‍ വീഴ്ചയോ   ഉണ്ടെങ്കിൽ മാത്രമേ നീക്കാന്‍ സാധിക്കൂ .അല്ലെങ്കിൽ നോട്ടീസ് നൽകാൻ തയ്യാറാകണം. ഹർജി ഫയല്‍ ചെയ്ത ശേഷം  ചാൻസലർ  കാരണം കാണിക്കല്‍ നോട്ടീസ് നൽകി  അതു പുതിയ നീക്കം ആണ്.ചാൻസലറുടെ ഷോ കോസ് നോട്ടീസ് ആരുടെയോ ഉപദേശപ്രകാരമാണ്.


ഗവര്‍ണറുടെ അഭിഭാഷകനോട് വ്യക്തമാക്കി.ഗവര്‍ണര്‍ ഒരു അപേക്ഷ അല്ലെങ്കിൽ ഒരു ആവശ്യംമാത്രം ആണ് നടത്തിയത്  എന്ന് ഗവർണുടെ അഭിഭാഷകൻ വാദിച്ചു.അതിനെ ഒരു അപ്പീൽ ആയി കാണാൻ ആവില്ല എന്ന് കോടതി പരാമര്‍ശിച്ചു.എന്തിനാണ് ധൃതി പിടിച്ചത്' എന്നും ഗവർണറോട് കോടതി ചോദിച്ചു...വിസിമാര്‍ക്ക് മാന്യമായി പുറത്തേക്ക് പോകാനുള്ള അവസരമാണ് ഗവര്‍ണര്‍ നല്‍കിയത്.വിശദീകരണം നൽകാനും വി സി മാരുടെ ഭാഗം ബോധിപ്പിക്കാനും 10  ദിവസത്തെ സവാകാശം നോട്ടീസിൽ നൽകിയിട്ടുണ്ട്.അത് പരിഗണിച്ചതിന് ശേഷം മാത്രമേ തുടർനടപടി സ്വീകരിക്കുകയുള്ളൂ.എന്ന് ഗവർണർ അറിയിച്ചിട്ടുണ്ട്. 

ഈ വാദങ്ങളെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറത്തിറക്കിയത്





T News

working in the field of advertising and printing

Post a Comment

Previous Post Next Post