Trending

അടിവാരം പള്ളിയിൽ മോഷണം;പ്രതി പിടിയിൽ.





താമരശ്ശേരി: അടിവാരം അൻസാറുൽ മുസ്ലിമീൻ മഹല്ല് കമ്മിറ്റിയുടെ ഓഫീസിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. സുൽത്താൻ ബത്തേരി തൊവരിമല മലവയൽ മൂർഖൻ വീട്ടിൽ ഷംസാദ് (34) ആണ് പിടിയിലായത്.

പ്രതിയെ അടിവാരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതിയെ തമിഴ്നാനാട്ടിലെ ഡിണ്ടിഗൽ പള്ളിയിൽ മോഷണം നടത്തുന്നതിനിടെയാണ് പോലീസ് പിടികൂടിയത്. വിരലടയാള പരിശോധനയിൽ അടിവാരത്ത് മോഷണം നടത്തിയത് ഇയാളാണെന്ന് വ്യക്തമാവുകയായിരുന്നു.

ഇതേ തുടർന്ന് താമരശ്ശേരി പോലീസ് ഡിണ്ടിഗൽ കോടതിയിൽ അപേക്ഷ നൽകി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.




T News

working in the field of advertising and printing

Post a Comment

Previous Post Next Post