Trending

തേങ്ങാക്കൂടിന് തീപിടിച്ചെന്ന വ്യാജസന്ദേശം;ഫയർഫോഴ്സിൻ്റെ പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു.



തൊട്ടിൽപ്പാലം:
സപ്റ്റംബർ 30 ന് രാത്രി ഫയർഫോഴ്സിൽ വിളിച്ച്
കോതോട്ട് പളള്യാറക്കണ്ടിയിൽ തൻ്റെ വീട്ടിലെ തേങ്ങാക്കൂടയ്ക്ക് തീപിടിച്ചു എന്ന തെറ്റായ വിവരം അറിയിച്ച് നാദാപുരത്ത് നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സിനെ
തൊട്ടിൽപ്പാലം കോതോട് വരെ എത്തിച്ച ഒതിയോത്ത് സ്മിതേഷ് എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്.

ഫയർഫോഴ്സ് എത്തിയപ്പോഴാണ് തീപിടുത്തം ഉണ്ടായിട്ടില്ലെന്നും, സന്ദേശം വ്യാജമാണന്നു ബോധ്യമായത്.

ഇതേ തുടർന്ന്
ഫയർഫോഴ്‌സിനെ തെറ്റിദ്ധരിപ്പിച്ച് ദുരന്ത നിവാരണ സംവിധാനം ദുരുപയോഗം ചെയ്തത് സംബന്ധിച്ച് റജിസ്റ്റർ ചെയ്ത കേസൽ തൊട്ടിൽപ്പാലം പോലീസാണ്
സ്മിതേഷിൻ്റെ അറസ്റ്റ് രേഖപെടുത്തിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post