Trending

സ്വകാര്യ ബസ്സ് ജീവനക്കാരനെ ഓട്ടോറിക്ഷാ ഡ്രൈവർമാർ മർദ്ദിച്ചതായി പരാതി.



താമരശ്ശേരി: താമരശ്ശേരി- കണ്ണപ്പൻക്കുണ്ട് റൂട്ടിൽ സർവ്വീസ് നടത്തുന്ന നൂറാസ് ബസ്സിലെ ജീവനക്കാരനെ ഒരു സംഘം ഓട്ടോ ഡ്രൈവർമാർ ചേർന്ന് മർദ്ദിച്ചതായാണ് പരാതി.

മർദ്ദനമേറ്റ അടിവാരം കണലട് സ്വദേശി അവനീഷ് (20) താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ഇന്നു രാവിലെ പതിനൊന്ന് മണിക്ക് പുതുപ്പാടി ഇരുപത്തി ആറാം മൈലിൽ ഓട്ടോറിക്ഷ ബസ്സിൻ്റെ മുന്നിലായി സമാന്തര സർവ്വീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തടയാർ ശ്രമിക്കുകയും, ദൃശ്യം പകർത്തുകയും ചെയ്തിരുന്നു.

ഇതേ തുടർന്ന് വൈകുന്നേരം 3.35 ന് ബസ്സ് കോഴിക്കോട് നിന്നും കണ്ണപ്പൻകുണ്ടിലേക്ക് പോകുന്ന സമയത്ത് പുതുപ്പാടി പഞ്ചായത്ത് ബസാറിൽ വെച്ച് ഓട്ടോ ഡ്രൈവർ തോമസും കണ്ടാലറിയാവുന്ന ഏതാനും പേരും ചേർന്ന് ബസ്സിൽ നിന്നും ബലമായി പിടിച്ചിറക്കി മർദ്ദിച്ചു എന്നാണ് ബസ്സ് ജീവനക്കാരൻ താമരശ്ശേരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post