Trending

കുറ്റിപ്പുറത്ത് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവതി മരണപ്പെട്ടു





മലപ്പുറം: കുറ്റിപ്പുറം മഞ്ചാടിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് പകരനെല്ലൂർ സ്വദേശിനിക്ക് ദാരുണാന്ത്യം. ചെമ്പിക്കൽ വലിയാക്കത്തൊടിയിൽ ഹഫ്സത്ത് ബീവി(30) ആണ് മരണപ്പെട്ടത്. . തിരൂർ ഭാഗത്ത് നിന്ന് കുറ്റിപ്പുറത്തേക്ക് വരികെയാണ് അപകടം.
ഹഫ്സത്ത് ബീവിക്കൊപ്പം ഭർത്താവ് അബ്ദുല്ലക്കോയ തങ്ങളുമുണ്ടായിരുന്നു. ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഗ്യാസ് സിലിണ്ടർ കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ യുവതിയുടെ തലയിലൂടെ ലോറി കയറിയിറങ്ങി തൽക്ഷണം മരണം സംഭവിച്ചു. ഭർത്താവും റോഡിലേക്ക് തെറിച്ചു വീണെങ്കിലും ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ കാര്യമായ പരുക്ക് പറ്റിയിട്ടില്ല.
ഭർത്താവ് അബ്ദുല്ലക്കോയയെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിപ്പുറം പൊലീസ് നടപടികൾ സ്വീകരിച്ചു. ഫാത്തിമ അസ്‌ല, സയ്യിദ് അഫ്ലഹ്, സയ്യിദ് അമൽ റാഷിദ് എന്നിവരാണ് മക്കൾ
T News

working in the field of advertising and printing

Post a Comment

Previous Post Next Post