Trending

കാണാതായ യുവാവിൻ്റെ മൃതദേഹം പാറക്കുളത്തിൽ





ബത്തേരി: അമ്പലവയൽ മഞ്ഞപ്പാറയിലെ ക്വാറിക്കുളത്തിൽ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ആണ്ടൂർ കരളിക്കുന്ന് സ്വദേശി അരുൺ കുമാറാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മുതൽ ഇയാളെ വീട്ടിൽ നിന്ന് കാണാതായിരുന്നു. 



മഞ്ഞപ്പാറ ക്വാറിക്കുളത്തിനു സമീപം പിന്നീട് അരുണിന്‍റെ ബൈക്ക് കണ്ടെത്തി. തുടർന്ന് ക്വാറികുളത്തിൽ ഫയർ ഫോഴ്സ് തിരച്ചിൽ നടത്തുകയായിരുന്നു. സ്വകര്യ ഫിനാൻസ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അരുൺ കുമാർ ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.

അമ്പലവയൽ പൊലീസ് അന്വേഷണം തുടങ്ങി. 





T News

working in the field of advertising and printing

Post a Comment

Previous Post Next Post