താമരശ്ശേരി: കയ്യേലിക്കൽ കുന്നുംപുറം റോഡിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് അനധികൃതമായി ബേക്കറിയിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ തള്ളിയത്.
താമരശ്ശേരി പഞ്ചായത്തിന്റെ മാലിന്യം ശേഖരിക്കുന്ന ഹരിത കർമ്മ സേനക്ക് മാലിന്യം ചാക്കുകളിലാക്കി നൽകാതെ സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് സ്വകാര്യ ഭൂമിയിൽ മാലിന്യം നിക്ഷേപിച്ചത് എന്നാണ് നാട്ടുകാരുടെ പരാതി.
കുറ്റക്കാർക്കെതിരെ അധികൃതർ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന്
Dyfi കയ്യേലിക്കൽ യൂണിറ്റ് ആവശ്യപ്പെട്ടു
