താമരശ്ശേരി: ഭാവി തലമുറയെ കാർന്നു തിന്നുന്ന മയക്കുമരുന്നിനെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രതിരോധം തീർക്കണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു.
പീപ്പിള്‍സ് ഫൗണ്ടേണ്ടഷന്‍ താമരശ്ശേരിക്കടുത്ത കട്ടിപ്പാറയില്‍ വിപുലമായ സൗകര്യങ്ങളോടെ ആരംഭിക്കുന്ന 'ജാസ്മിന്‍ വാലി' ഡി അഡിക്ഷന്‍ - മെന്‍റല്‍ ഹെല്‍ത്ത് - റിഹാബിലിറ്റേഷന്‍ െസൻ്ററിന് ശിലാസ്ഥാപന കർമ്മം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ശക്തമായ നിലപാടെടുക്കാൻ സർക്കാരുകൾ തയ്യാറാവണം. മയക്കുമരുന്നിനടിമപ്പെട്ട് വിദ്യാർഥികളും യുവജനങ്ങളും നട്ടം തിരിയുന്ന കാഴ്ചയാണ് എങ്ങുമുളളത്.നിരവധി കുടുംബങ്ങളാണ് ഇതുമൂലം തകർന്നു പോകുന്നത്. പ്രതിഭകളായ വിദ്യാർഥികൾ പഠനം ഉപേക്ഷിക്കുന്ന സ്ഥിതിയാണുള്ളത്. നമ്മുടെ കാമ്പസുകൾ ലഹരി മുക്തമാക്കേണ്ടതുണ്ട്. വഴിതെറ്റിപ്പോയ വിദ്യാർഥിക ളെയുംയുവജനങ്ങളെയും തിരിച്ചുകൊണ്ടുവരാനുള്ള ക്രിയാത്മകവും സർഗ്ഗാത്മകവുമായ ഇടപെടലുകളാണ് 'ജാസ് മിൻ വാലി മുന്നോട്ടു വെക്കുന്നതെന്നും അമീർ പറഞ്ഞു.
പൊതുപരിപാടി പി.ടി.എ. റഹീം എം.എൽ.എ. ഉൽഘാടനം ചെയ്തു.കേരളീയ സമൂഹം ഉണ്ടാക്കി വെച്ച ധാർമ്മിക മൂല്യങ്ങൾ കാത്തു സൂക്ഷിക്കാനും വിദ്യാഭ്യാസ- സാംസ്കാരിക പ്രബുദ്ധതക്ക് ചോർച്ച സംഭവിക്കാതിരിക്കാനും ' ജാസ്മിൻ വാലി' പോലുള്ള പദ്ധതികൾ അതാവശ്യമായിരിക്കുന്നു വെ ന്ന്എം.എൽ.എ. പറഞ്ഞു. പീപ്പിൾസ് ഫൗണ്ടേഷൻ ബോർഡ് ഓഫ് ട്രസ്റ്റി െമമ്പർ നസ്റുദ്ദീൻ ആലുങ്ങൽ പ്രൊജക്റ്റ് വിശദീകരണം നടത്തി.
പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. അബ്ദുൽ മജീദ് സ്വാഗതം പറഞ്ഞു.താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെ.ടി.അബ്ദുറഹിമാൻ ,കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മുഹമ്മദ് മോയത്ത്, ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡൻ്റ് ടി.ശാക്കിർ,എ.അരവിന്ദൻ ,എ.കെ.കൗസർ, നിധീഷ് കല്ലുള്ള തോട്, സൈനബ നാസർ, ഒമർ അഹമ്മദ്, എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ ആർ.കെ. അബ്ദുൽ മജീദ് നന്ദി പറഞ്ഞു.
കട്ടിപ്പാറയിലെ പത്ത് ഏക്കര്‍ ഭൂമിയിലാണ് പദ്ധതി ആരംഭിക്കുന്നത്. 300 രോഗികള്‍ക്ക് ഒരേ സമയം ചികിത്സ നല്‍കാന്‍ കഴിയുന്ന സെന്ററിൽ 100 രോഗികളെ കിടത്തി ചികിത്സിക്കാനും സൗകര്യമുണ്ടാവും. വിശാലമായ ഫാമിലി കൗണ്‍സിലിംഗ് സെന്‍ററും പദ്ധതിയില്‍ ഉള്‍പ്പെടും. വര്‍ഷത്തില്‍ 3500 കുടുംബങ്ങള്‍ക്ക് പദ്ധതിയിലൂടെ ആശ്വാസമേകാന്‍ സാധിക്കും. സൈക്കോളജി & ക്ലിനിക്കല്‍ സൈക്കോളജി ട്രെയിനിങ് സെന്‍ററും, റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും പദ്ധതിയുടെ ഭാഗമാണ്.
