Trending

വൈദ്യുതിനിയമ ഭേദഗതി ബിൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട് "ജന സഭ" സംഘടിപ്പിച്ചു




'രാജ്യത്തെ വൈദ്യുതി മേഖലയുടെ സമ്പൂർണ സ്വകാര്യവൽക്കരണത്തിനും ജനങ്ങളുടെ നടുവൊടിക്കുന്ന വൈദ്യുതി ചാർജ് വർദ്ധനവിനും ഇടയാക്കുന്ന വൈദ്യുതി നിയമ ഭേദഗതി ബിൽ റദ്ദാക്കണമെന്നാവശ്യപ്പെട്ട്  പുതുപ്പാടി സെക്ഷൻ ഈങ്ങാപ്പുഴ ടൗണിൽ സംഘടിപ്പിച്ച *ജനസഭ* ലിന്റോ ജോസഫ് തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ ഉദ്ഘാടനം ചെയ്തു.

 ക്ഷേമകാര്യം കമ്മിറ്റി ചെയർമാൻ പുതുപ്പാടി ഗ്രാമപഞ്ചായത്ത് സ്വാഗതസംഘം വൈസ് ചെയർമാനുമായ ജാസിർ എം കെ അദ്ധ്യക്ഷത വഹിച്ച ജനസഭയിൽ , പ്രസ്തുത ബില്ലിലെ ജന വിരുദ്ധവും തൊഴിലാളി ദ്രോഹവും രാജ്യവിരുദ്ധവുമായ ഉള്ളടക്കത്തെ കുറിച്ച്
അബ്ദുൽ അക്ബർ (കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി) വിശദീകരിച്ചു. ജനസഭയെ അഭിവാദ്യം ചെയ്ത് കൊണ്ട് സഖാവ് എം ഇ ജലീൽ (സിപിഎം ഏരിയ കമ്മിറ്റി),
ടി എം പൗലോസ് (സിപിഐ മണ്ഡലം സെക്രട്ടറി) ,
ഷിബു തോമസ് (മാണി കോൺഗ്രസ്),
വിജയകുമാർ (സിഐടിയു),
കെ ദാമോദരൻ (എഐടിയുസി),
മൊയ്തീൻ കുട്ടി (വ്യാപാരി വ്യവസായി ഏകോപന സമിതി ,
സജിത്ത് കുമാർ (ഓഫീസ് അസോസിയേഷൻ) എന്നിവർ
സംസാരിച്ചു. സുധീഷ് മാമാനിയിൽ (ജനറൽ കൺവിണർ ) സ്വാഗതം പറഞ്ഞ പരിപാടിക്ക് ഉല്ലാസ് കുമാർ.(NCCOEEE) നന്ദി പ്രകാശിപ്പിച്ചു
T News

working in the field of advertising and printing

Post a Comment

Previous Post Next Post