Trending

കൊട്ടാരക്കോത്ത് കോഴിഅറവ് മാലിന്യപ്ലാന്റ് എൽ.ഡി.എഫ് മെമ്പർമാർ ഭരണസമിതിയോഗം ബഹിഷ്കരിച്ച് ധർണ നടത്തി





പുതുപ്പാടി ഗ്രാമപഞ്ചായത്ത്‌ പതിനാലാം സെക്ഷൻ ക്ലാർക്ക് ഷാ.പി.എച് കൊട്ടാരക്കോത്ത് കോഴി അറവ് മാലിന്യപ്ലാന്റ് നിർമ്മിക്കുന്നതിനെതിരെ
സമീപവാസിയായ അബ്ദുറഹിമാൻ കൊടുത്ത പരാധി 7 മാസത്തോളം പൂഴ്ത്തിവെച്ച നടപടിയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് മെമ്പർമാർ ഭരണസമിതി യോഗം ബഹിഷ്കരിച്ച് പഞ്ചായത്ത്‌ ഓഫീസിന് മുൻപിൽ ധർണ നടത്തി.


പ്രദേശത്തു കാരനും പഞ്ചായത്ത്‌ വൈസ് പ്രസിഡൻ്റുമായ  ഷംസീർ പോത്തറ്റിൽ പ്ലാന്റ് ഉടമകളോട് 4 ലക്ഷം രൂപ കൈക്കൂലി വാങ്ങിയഥായും വീണ്ടും ലക്ഷം രൂപ അവശ്യപ്പെട്ടതായും പ്ലാന്റ് ഉടമകൾ പത്ര-ദൃശ്യാ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു.

വൈസ് പ്രസിഡന്റിന്റെ നേതിത്വത്തിൽ പ്രദേശത്തെ ജനങ്ങളെ വിഡ്ഢികളാക്കി
ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് പ്ലാന്റ് സ്ഥാപിക്കാൻ പിൻവാതിലിലൂടെ എല്ലാ സഹായവും ചെയ്തു വരുന്നതിന്റെ ഭാഗമാണ് ബന്ധപ്പെട്ട ഉദ്യഗസ്ഥൻ ഗുരുതരമായ കൃത്യവിലോപം കാണിക്കുകയും എല്ലാപാർട്ടിയിലുമുള്ള മെമ്പർമാർ അടങ്ങുന്ന അന്വേഷണകമ്മിഷൻ ഇതെല്ലാം ശരിവെക്കുന്ന റിപ്പോർട്ട്‌ സമർപ്പിക്കുകയും
ചെയ്തിട്ടും ബന്ധപ്പെട്ട ക്ലർക്കിനെതിരെ
നടപടി സ്വീകരിക്കാത്തതെന്നും പ്ലാന്റുടമകളുടെ പണം പറ്റി നാടിനെ ഒറ്റിക്കൊടുത്ത വൈസ് പ്രസിഡണ്ട് ഷംസീർ പൊത്തറ്റിൽ രാജിവെക്കണം എന്നും എൽ. ഡി. എഫ് മെമ്പർമാർ ആവശ്യപ്പെട്ടു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post