താമരശ്ശേരി : പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ ജന്മദിനത്തിന്റെ ഭാഗമായി സേവാപാക്ഷികത്തിൽ ബി ജെ പി താമരശ്ശേരി നോർത്ത് ഏരിയാ വാകപ്പൊയിൽ 18-ാം ബൂത്ത് കമ്മിററി ഡയാലിസിസ് , പഠന ധനസഹായം നൽകി. ഇടച്ചേരി സുനിൽ കുമാറിന് ഡയാലിസിസിനും , വിദ്യാർത്ഥി അഭിഷേക് മിനീഷിന് പഠനത്തിനുമുള്ള ധനസഹായമാണ് നൽകിയത്. ബൂത്ത് പ്രസിഡണ്ട് പി.സുധീർ ബാബു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി സേവാ ദിന പരിപാടി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം വി.പി.രാജീവൻ , ഏരിയാ പ്രസിഡണ്ട് ബബീഷ് എ.കെ. എന്നിവർ ധനസഹായം കൈമാറി. രമ്യ കൃഷ്ണപ്രസാദ് സ്വാഗതവും വിഗില സുബീഷ് നന്ദിയും പറഞ്ഞു.
സേവാദിനത്തിൽ ഡയാലിസിസ് രോഗിയ്ക്കും , വിദ്യാർത്ഥിക്കും ബി ജെ പി വാകപ്പൊയിൽ ബൂത്തു കമ്മിറ്റി ധനസഹായം നൽകി.
byT News
•
0
