Trending

എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ജില്ലാ ജാഥക്ക് ഓമശ്ശേരിയിൽ സ്വീകരണം നൽകി.





തൊഴിലുറപ്പ് പദ്ധതിയിൽ 20 പ്രവർത്തി എന്ന നിബന്ധന ഒഴിവാക്കുക, കൂലി 600 രൂപയായി വർധിപ്പിക്കുക, തൊഴിൽ സമയം 9 മുതൽ 4 വരെയാക്കുക,200 തൊഴിൽ ദിനങ്ങൾ ആക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു ഒക്ടോബർ 12 ന് കോഴിക്കോട് ആദായ നികുതി ഓഫീസ് മാർച്ചിന്റെ പ്രചരണത്തിന്റെ ഭാഗമായിനടത്തിയ എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ജില്ലാ ജാഥക്ക് ഓമശ്ശേരിയിൽ സ്വീകരണം നൽകി. 

ജാഥാ ലീഡർ കെ ചന്ദ്രൻ മാസ്റ്റർ, വി ബാബു, സുധീഷ്, എം കെ അനിൽ കുമാർ, എന്നിവർ സംസാരിച്ചു.ഒ കെ സദാനന്ദൻ അധ്യക്ഷനായി. ടി മനോജ്‌കുമാർ സ്വാഗതവും കമല എം കെ നന്ദിയും പറഞ്ഞു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post