മുക്കം: ലോഡ് കയറ്റുന്നതിനിടെ മുന്നോട്ട് നീങ്ങിയ ടിപ്പർ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് അടിയിൽപ്പെട്ടാണ് അതിഥി തൊഴിലാളി മരണപ്പെട്ടത്.
കോഴിക്കോട് ചാത്തമംഗലം കെട്ടാങ്ങലിലെ എം.സാന്‍ഡ് യൂണിറ്റിലാണ് അപകടമുണ്ടായത്.
ടിപ്പറില്‍ എം സാന്‍ഡ് കയറ്റുന്നതിനിടെ വാഹനം മുന്നോട്ട് നീങ്ങി തൊട്ടടുത്ത താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഗുരുതര പരിക്കേറ്റ മുന്ന ആലം എന്ന ബംഗാൾ സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
.ടിപ്പറിന്റെ മുകളില്‍ നിന്ന് എം സാന്‍ഡ് തട്ടി നിരത്തുകയായിരുന്നു മുന്ന ആലം. വണ്ടി പെട്ടെന്ന് മുന്നോട്ട് നീങ്ങിയപ്പോള്‍ താഴെ വീണ് വാഹനത്തിനടിയില്‍ പെടുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം.
