കാറിൻ്റെ ഉടമ 2017ൽ വിദേശത്തായ സമയത്താണ് സുഹൃത്ത് മുഖേന കാർ കൈമാറ്റം നടന്നത്. കാറിൻ്റെ രേഖകൾ വിൽപ്പന സമയം വങ്ങിയ ആളുടെ പേരിലേക്ക് ട്രാൻസ്ഫർ ആക്കിയിരുന്നില്ല.
ഈ കാർ ലൈസൻസ് ഇല്ലാത്ത വ്യക്തി ഓടിച്ച് അപകടം വരുത്തിവെക്കുകയും, യുവാവ് മരിക്കുകയും ചെയ്തിതിരുന്നു.
ഈ കേസിൽ മരണപ്പെട്ടയാളുടെ കുടുംബത്തിന് ഇൻഷ്യൂൻസ് കമ്പനി നൽകിയ ഇരുപത്തി അഞ്ച് ലക്ഷത്തോളം രൂപ ആർ സി ഉടമയിൽ നിന്നും ഈടാക്കാൻ ട്രബ്യൂണൽ ഉത്തരവിടുകയുമായിരുന്നു.
ഈ സംഭവത്തിൽ നിന്നും പൊതുജനങ്ങൾക്ക് രണ്ടു പാഠം ഉൾകൊള്ളാനുണ്ട്, ഒന്ന്: വാഹനം വിൽപ്പന നടത്തിയാൽ രേഖകൾ എടുക്കുന്ന ആളിൻ്റെ പേരിൽ മാറ്റിയ ശേഷം മാത്രം വാഹനം കൈമാറുക, രണ്ട്: ലൈസൻ ഇല്ലാത്തയാൾ വാഹനമോടിച്ചാൽ ഉണ്ടാവുന്ന എല്ലാ നഷ്ടങ്ങൾക്കും ഉത്തരവാദി ആർ സി ഓണറായിരിക്കും എന്ന ബോധം ഉണ്ടാവുക.
വാഹനം വല്ല കളവുകേസിലെ, കള്ളക്കടത്ത്, മയക്കുമരുന്ന് കേസിലോ പെട്ടാലുള്ള പൊല്ലാപ്പും ചില്ലറയായിരിക്കില്ല.
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ തൻ്റേതല്ലാത്ത കാരണങ്ങളാൽ കനത്ത വില നൽകേണ്ടി വരും.
