മനോരോഗത്തോടുള്ള മനോഭാവം മാറണമെന്ന് മന:ശാസ്ത്രജ്ഞൻ പ്രൊഫ. മുഹമ്മദ് ഹസൻ
കോഴിക്കോട് : മാനസിക രോഗത്തോടുള്ള പൊതുജനങ്ങളുടെ മനോഭാവത്തിൽ മാറ്റം ഉണ്ടാകണമെന്ന് പ്രമുഖ മന:ശാസ്ത്രഞ്ജൻ പ്രൊഫ. മുഹമ്മദ് ഹസൻ . ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് കാലിക്കറ്റ് മെട്രോ പോളിസ് , മന:ശാന്തി ഹോസ്പിറ്റൽ, ഐ പി എസ് കേരള ബ്രാഞ്ച് എന്നിവർ സംയുക്തമായി നടത്തിയ ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശരീരത്തിൽ എന്തെങ്കിലും മുറിവ് സംഭവിച്ചാൽ ഡോക്ടറെ സമീപിക്കുന്നത് പോലെ പലരും മനസിന്റെ അസുഖത്തെ മാറ്റിയെടുക്കാൻ ശ്രമിക്കാത്തത് ഈ മനോഭാവത്തിന്റെ പ്രശ്നമാണ്. മാനസികാരോഗ്യവും സൗഖ്യവും ആഗോള മുൻഗണനയായിരിക്കണമെന്നാണ് ഇത്തവണത്തെ ദിനാചരണ സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.
രാമനാട്ടുകര മന:ശാന്തി ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൾസൾട്ടന്റ് ന്യൂറോ സൈക്യാട്രിസ്റ്റ് ഡോ. അനീസ് അലി അധ്യക്ഷത വഹിച്ചു. റോട്ടറി മെട്രോ പോളിസ് പ്രസിഡന്റ് - പി പി പത്മനാഭൻ , എഞ്ചിനിയർ ബാജു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഡോ. അനീസ് അലിയെ റോട്ടറി മെട്രോ പോളിസ് ആദരിച്ചു. സൈക്കോളജിസ്റ്റ് - റജുല അനീസ് സ്വാഗതവും ഹെഡ് നഴ്സ് -എസ് ഷാനാസ് നന്ദിയും പറഞ്ഞു.
ഫോട്ടോ -1: ലോക മാനസികാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് കാലിക്കറ്റ് മെട്രോ പോളിസ് , മന:ശാന്തി ഹോസ്പിറ്റൽ, ഐ പി എസ് കേരള ബ്രാഞ്ച് എന്നിവർ സംയുക്തമായി നടത്തിയ ബോധവത്കരണ സെമിനാർ പ്രൊഫ. മുഹമ്മദ് ഹസൻ ഉദ്ഘാടനം ചെയ്യുന്നു. സമീപം ഡോ. അനീസ് അലി, പി പി പത്മനാഭൻ , എഞ്ചിനിയർ ബാജു സെബാസ്റ്റ്യൻ എന്നിവർ
ഫോട്ടോ -2: ഡോ. അനീസ് അലിയെ റോട്ടറി ക്ലബ് കാലിക്കറ്റ് മെട്രോ പോളിസ് പ്രസിഡന്റ് - പി പി പത്മനാഭൻ ആദരിക്കുന്നു.

