താമരശ്ശേരി: താമരശ്ശേരിയിൽ യു ഡി എഫിനുള്ളിൽ ഭിന്നത രൂക്ഷമാവുന്നു.ഏറെക്കാലമായി നിലനിൽക്കുന്ന പ്രശ്നങ്ങളാണ് മറനീക്കി പുറത്തു വരുന്നത്.
ഇതേ തുടർന്ന് താമരശ്ശേരി അർബൻ ബാങ്കിൽ ധാരണപ്രകാരമുളള പ്രസിഡൻ്റ് പദവി കൈമാറ്റം മുടങ്ങി.
പ്രശ്ന പരിഹാരമായില്ലെങ്കിൽ ഖദീജ സത്താർ രാജിവെച്ച ഒഴിവിലേക്കുള്ള പഞ്ചായത്ത് വൈസ് പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ നിന്നും ഒരു വിഭാഗം വിട്ടു നിൽക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
ആഭ്യന്തര പ്രശ്നം തുടർന്നാൽ ബ്ലോക്ക് പഞ്ചായത്ത് അധികാര കൈമാറ്റത്തിലും പ്രതിഫലിക്കും.
വില്ലേജ് ഓഫീസിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് തടസ്സം നിൽക്കുന്ന ലീഗ് നേതാവിൻ്റെ നിലപാടിനോടും പലർക്കും യോജിപ്പില്ല. കെ പി സി സി അംഗം ഉൾപ്പെടെ അനുരഞ്ജന ശ്രമം നടത്തിയിട്ടും ലീഗ് നേതാവ് അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല.
UDF ന് ഉള്ളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നടത്തിയ ഉഭയകക്ഷി ചർച്ചകളെല്ലാം
ബഹളത്തിൽ കലാക്ഷിക്കുകയായിരുന്നു.കഴിഞ്ഞ ദിവസം നടന്ന ചർച്ചയും അലസിപിരിഞ്ഞു.
