താമരശ്ശേരി: നമസ്തേ 2022 എന്ന പേരിൽ ജെ സി ഐ ഇന്ത്യ സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായി താമരശ്ശേരി ചാപ്റ്റർ ഭക്ഷണ കിറ്റ് വിതരണം ചെയ്‌തു. അമ്പയത്തോട് യേശുഭവൻ അഗതി മന്ദിരത്തിനാണ് കിറ്റ് നൽകിയത്. ചടങ്ങിൽ ജെസി ആന്റണി ജോയ്, ജെസി മഹബൂബ് അലി, ജെസി ഉസ്മാൻ, കോർഡിനേറ്റർ ജെസി ലത്തീഫ്, സിസ്റ്റർ ലിസ്സി എന്നിവർ പങ്കെടുത്തു.
