Trending

കാമുകിയുടെ കല്യാണത്തിനെത്തി; താലി തട്ടിയെടുത്തോടി കാമുകന്‍, ഒടുവിൽ കൂട്ടത്തല്ല്, വിവാഹം മുടങ്ങി


കാമുകിയുടെ വിവാഹത്തിനെത്തിയ കാമുകന്‍ മുഹൂര്‍ത്ത സമയമായപ്പോള്‍ താലി തട്ടിയെടുത്തോടി.


 ഓടിച്ചിട്ട് പിടിച്ച വധുവിന്റെ ബന്ധുക്കള്‍ കാമുകനെ ക്രൂരമായി മര്‍ദിച്ചു. മണ്ഡപത്തില്‍ കൂട്ടത്തല്ലായതോടെ വരനും ബന്ധുക്കളും വിവാഹം വേണ്ടെന്ന് വച്ച് മടങ്ങി.



 സിനിമയെ തോല്‍പ്പിക്കുന്ന രംഗങ്ങള്‍ക്കാണ് തമിഴ്‌നാട്ടിലെ തൊണ്ടിയാര്‍പേട്ട് നേതാജി നഗര്‍ കല്യാണ മണ്ഡപം സാക്ഷ്യം വഹിച്ചത്. ഒടുവില്‍ പൊലീസ്(police) എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

24 വയസ്സുള്ള യുവാവും 20കാരിയും തമ്മില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ ഈ ബന്ധം അംഗീകരിക്കാന്‍ യുവതിയുടെ വീട്ടുകാര്‍ തയാറായില്ല. 21 വയസ്സുള്ള എന്‍ജിനീയറായ മറ്റൊരു യുവാവുമായി യുവതിയുടെ കല്യാണം ബന്ധുക്കള്‍ ഉറപ്പിച്ചു. വിവാഹവേദിയില്‍ നിന്നും തന്നെ വിളിച്ചിറക്കി െകാണ്ടുപോകണമെന്ന കാമുകിയുടെ സന്ദേശം ലഭിച്ചതോടെയാണ് കാമുകന്‍ കല്യാണ മണ്ഡപത്തിലെത്തിയത്. താലികെട്ടിനുള്ള മുഹൂര്‍ത്ത സമയം വരെ വിവാഹമണ്ഡപത്തിന് അടുത്ത് തന്നെ കാമുകന്‍ നില്‍ക്കുന്നുണ്ടായിരുന്നു



മുഹൂര്‍ത്ത സമയം ആയപ്പോള്‍ പൂജാരി താലി വരന് കൈമാറുന്ന സമയത്ത് കാമുകനായ യുവാവ് ഇത് തട്ടിയെടുത്ത് ഓടുകയായിരുന്നു. പിന്നീട് ഇയാള്‍ യുവതിയുടെ കഴുത്തില്‍ താലി കെട്ടാനും ശ്രമം നടത്തി. ഈ സമയം വധുവിന്റെ ബന്ധുക്കള്‍ ഇയാളെ മര്‍ദിക്കാനും തുടങ്ങി. ഇതോടെ വരന്റെ ബന്ധുക്കളും പ്രശ്‌നമുണ്ടാക്കി. പിന്നീട് കൂട്ടത്തല്ലിലേക്ക് കാര്യങ്ങള്‍ എത്തി. ഈ സമയം പൊലീസ് എത്തിയതോടെ പ്രശ്‌നം വഷളായില്ല. ഒടുവില്‍ വിവാഹം വേണ്ടെന്ന് വച്ച് വരനും ബന്ധുക്കളും മടങ്ങി. ആരും പരാതി നല്‍കാത്തതോടെ പൊലീസ് വിഷയത്തില്‍ കേസെടുത്തിട്ടില്ല.

T News

working in the field of advertising and printing

Post a Comment

Previous Post Next Post