Trending

പശുക്ക​ട​വിൽ ഇന്നലെ കാണാതായ യു​വാ​വിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി.




 പ​ശു​ക്ക​ട​വ്: പശുക്കടവിൽ ഇന്നലെ കാണാതായ എ​ക്ക​ലി​ലെ അ​രി​യി​ൽ ഷി​ജു​വി​നെ(40) ൻ്റെ മൃതദേഹമാണ് പുഴയിൽ കണ്ടെത്തിയത്.

 ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ട് മ​ണി​യോ​ടെയാണ് ഇയാളെ കാ​ണാ​താ​യത്.
തെ​ങ്ങ് ക​യ​റ്റ തൊ​ഴി​ലാ​ളി​യാ​യ ഷിജു  ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന വ​ഴി​യേ​ ആയിരുന്നു കാ​ണാ​താ​യ​ത്.​

ക​ട​ന്ത​റ പു​ഴ​യ്ക്ക് കു​റു​കെ പൂ​ഴി​തോ​ടി​നും എ​ക്ക​ലി​നും മ​ധ്യ​യു​ള്ള തൂ​ക്ക് പാ​ല​ത്തി​ൽ ഇ​യാ​ളു​ടെ ചെ​രു​പ്പും തോ​ർ​ത്ത് മു​ണ്ടും ക​ണ്ട​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

പു​ഴ​യി​ൽ വീ​ണ​താ​കു​മോ​യെ​ന്ന സം​ശ​യ​ത്തെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ട​ന്ത​റ പു​ഴ​യി​ലെ ശ​ക്ത​മാ​യ വെ​ള്ളം തി​ര​ച്ചി​ലി​ന് ത​ട​സ്സ​മാ​യതിനാൽ തിരച്ചിൽ തടസ്സപ്പെട്ടിരുന്നു. 



ഇന്ന് രാവിലെ നാ​ദാ​പു​രം ചേ​ല​ക്കാ​ട് നി​ന്ന് എ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാ​വി​ഭാ​ഗം നടത്തിയ തി​ര​ച്ചി​ലിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.മൃതദേഹം കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
T News

working in the field of advertising and printing

Post a Comment

Previous Post Next Post