കോഴിക്കോട് :രാമനാട്ടുകര അഴിഞ്ഞിലം-കരാട് റോഡിൽ സ്ഥാനാർഥി പടിയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം.
തെരുവ്നായ ഗുഡ്സ് ഓട്ടോയുടെ കുറുകെ ചാടിയതിനെതുടർന്ന് തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞാണ് അപകടം.
ഐക്കരപ്പടി ശ്രീനിലയം താമസിക്കുന്ന മുരളിയുടെ മകൻ സൗരവ് (21) ആണ് മരണപ്പെട്ടത്
നായയെ ഇടിക്കാതിരിക്കാൻ ബ്രേക്ക് ഇടുന്നതിനിടെ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോ മറിഞ്ഞു പുറത്തേക്ക് തെറിച്ചുവീണ സൗരവിന്റെ മുകളിലേക്ക് ഓട്ടോ മറിയുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം
