Trending

അടിവാരം എലിക്കാട് പാലം ഉയർത്തി അറ്റകുറ്റപണികൾ നടത്താനുള്ള തീരുമാനം താൽക്കാലികമായി നിർത്തി വെച്ചു





കോഴിക്കോട്-കൊല്ലങ്ങൽ ദേശീയ പാതയിലെ അടിവാരത്തിന് സമീപം എലിക്കാട് പാലം അറ്റകുറ്റപ്പണികൾ നടത്താനുള്ള തീരുമാനം താൽക്കാലികമായി നിർത്തി വെച്ചു. നിലവിലുള്ള പാലം ഉയർത്തി അടിഭാഗം ബലപ്പെടുത്താനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

മുൻ നിശ്ചയ പ്രകാരം സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 15 വരെ ഈ വഴി ഗതാഗതം നിരോധിക്കുമെന്ന് അറിയിച്ചിരുന്നു. 

എന്നാൽ ഹൈവേ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിശോധന പൂർത്തിയായതിന് ശേഷമേ ആവശ്യമെങ്കിൽ അറ്റകുറ്റപ്പണികൾക്കായി വാഹന നിരോധനം ഏർപ്പെടുത്തുമെന്ന് അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ റെനി പി. മാത്യു അറിയിച്ചു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post