താമരശ്ശേരി: കാരാടി പൗരാവലിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ യുവ സാഹിത്യകാരി ഹർഷ എം ദാസിനെ ആദരിക്കുകയും പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ ആർദ്ര എം ദാസിനെ അനുമോദിക്കുകയും ചെയ്തു.
പ്രസ്തുത പരിപാടി ഉത്ഘാടനം ചെയ്തു കൊണ്ട് ശ്രീ പക്കർമാസ്റ്റർ പന്നൂർ കാഷ് അവാർഡും മെമൻേറായും നൽകി.വി പി ഗോപി മാസ്റ്റർ സ്വാഗതം പറഞ്ഞു .വി കെ രാജൻ അധ്യക്ഷത വഹിച്ചു.സി കെ വേണുഗോപാലൻ, സന്ദീപ് മാടത്തിൽ, രഞ്ജിത് മാസ്റ്റർ ,ബിന്ദു ആനന്ദ്, ബീന ടീച്ചർ, പി കെ വിശ്വനാഥൻ എന്നിവർ സംസാരിച്ചു. ശിവ സുബ്രഹ്മണ്യൻ നന്ദി പറഞ്ഞു.
Tags:
Latest

