താമരശ്ശേരി: ദിവസേന നൂറുക്കണക്കിന് ആളുകൾ കയറി ഇറങ്ങുന്ന താമരശ്ശേരി രാരോത്ത് വില്ലേജ് ഓഫീസിലേക്കുള്ള റോഡ് തകർന്ന് തരിപ്പണമായി.
വാഹനങ്ങൾ ഇതുവഴി കൊണ്ടുപോകാൻ സാധിക്കില്ലയെന്ന് മാത്രമല്ല കാൽനടയാത്ര പോലും ദുസ്സഹമായിരിക്കുകയാണ്.
റോഡിന് വിട്ടുനൽകിയ ഭൂമി പഞ്ചായത്തിന് കൈമാറിക്കൊണ്ടുള്ള സമ്മതപത്രം നൽകാൻ സ്ഥലമുടതയ്യാറാവാത്തതാണ് പഞ്ചായത്ത് ഫണ്ട് വിനിയോഗിക്കുവാൻ തടസ്സമാവുന്നത്.
താമരശ്ശേരിയിലെ പ്രമുഖരാഷ്ട്രീയ പാർട്ടിയുടെ പഞ്ചായത്ത് ജോ. സെക്രട്ടറിയുടെ കുടുംബത്തിൻ്റെ കൈവശമായിരുന്ന ഭൂമി വിട്ടു നൽകി കൊണ്ടുള്ള സമ്മതപത്രമാണ് നൽകാൻ തയ്യാറാവാത്തത്.
പല തവണ അനുരജ്ഞന ചർച്ചകൾ നടന്നെങ്കിലും ഉടമ വഴങ്ങിയില്ലായെന്നാണ് പുറത്തു വരുന്ന വിവരം.
നൂറുക്കണക്കിന് ആളുകൾ കഷ്ടപ്പെടുംമ്പോഴും പൊതു പ്രവർത്തകനായ ആൾ തന്നെ ഇത്തരത്തിൽ തടസ്സം നിൽക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
വില്ലേജ് ഓഫീസുകളിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പ്രായമായവരെ വളരെ കഷ്ടപ്പെട്ടാണ് ഓഫീസിൽ എത്തിക്കുന്നത്.
