വലിയതോതിൽ മണ്ണിടിഞ്ഞ് പുഴയിലേക്ക് വീണതിനാൽ പുഴയുടെ ഒഴുക്ക് നിലച്ചിട്ടുണ്ട്. ആയതിനാൽ പുഴ ഗതി മാറി ഒഴുകാനുള്ള സാധ്യത കാണുന്നു. പ്രദേശവാസികളും താഴെ ഇരവഴിഞ്ഞി പുഴയോരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കണം.
പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചു കഴിഞ്ഞു.മുക്കം ഫയർ ഫോഴ്‌സും പോലീസും പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നു.
മലയോരത്ത് വൈകുന്നേരം ആരംഭിച്ച മഴ തുടരുകയാണെന്നും ലിൻ്റോ ജോസഫ് എംഎൽഎ അറിയിച്ചു
