Trending

വിദ്യാര്‍ത്ഥിനിയെ വാട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശമയച്ച് ശല്യപ്പെടുത്തിയ പ്ലസ്ടു അധ്യാപകന്‍ ഭാര്യ വീട്ടിൽ നിന്ന് പിടിയില്‍


തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയെ വാട്‌സ്ആപ്പിലൂടെ അശ്ലീല സന്ദേശമയച്ച് ശല്യപ്പെടുത്തിയ പ്ലസ്ടു അധ്യാപകന്‍ പിടിയില്‍. തിരുവനന്തപുരം ജില്ലയിലെ വെമ്പായത്താണ് സംഭവം. വെമ്പായം നെടുവേലി ഇടുക്കുംതല എസ്എല്‍ ഭവനില്‍ ജയകുമാറിനെയാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്


വിദ്യാര്‍ത്ഥിനി ഇക്കാര്യം സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ അവര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു. വര്‍ക്കലയിലുള്ള ഭാര്യവീട്ടില്‍ നിന്നാണ് പ്രതി പിടിയിലായത്. പൊലീസ് കേസെടുത്തതോടെ ജയകുമാര്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങിയിരുന്നു.

തുടര്‍ന്ന് ഭാര്യ വീട്ടില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്. പ്രതിക്കെതിരെ നേരത്തെയും സമാന ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അധ്യാപികയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ അന്വേഷണം നടക്കുന്നുണ്ടെന്നും മറ്റ് അധ്യാപകര്‍ പറയുന്നു.
T News

working in the field of advertising and printing

Post a Comment

Previous Post Next Post