താമരശ്ശേരി:പൂക്കള മത്സരവും ഓണസദ്യയും കായിക മത്സരങ്ങളുമായി കാരാടി റെസിഡന്റസ് അസോസിയേഷൻ
അവരുടെ 113 കുടുബങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് ഓണാഘോഷം സംഘടിപ്പിച്ചു.
സെക്രട്ടറി പി.കെ.പ്രകാശൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ശ്രീമതി. പ്രസീന സുരേഷ് യോഗത്തിൽ അദ്ധ്യക്ഷം വഹിച്ചു. താമരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. അബ്ദുറഹിമാൻ മാസ്റ്റർ ചടങ്ങ് ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർമാർ ശ്രീമതി മഞ്ജിത, അബ്ദുൾ അസീസ്, ചെയർമാൻ ശ്രീ. പി.ബാലൻ, കൺവീനർ ശ്രീ നിഷാന്ത്, ശ്രീമതി എകെ ദേവി എന്നിവർ ആശംസകൾ നേർന്നു. പൂക്കള മത്സരവും, കമ്പവലിയും, ഉറിയടിയും ആഘോഷത്തെ കൊഴുപ്പിച്ചു.

