കൊടുവള്ളി: കാറിൽ ഇടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരൻ ബസ് തട്ടി മരിച്ച സംഭവത്തിൽ വില്ലനായത് റോഡിലെ കുഴിയെന്ന് നാട്ടുകാർ.
കൊടുവള്ളി വെള്ളാരം കല്ലുങ്ങൽ അബ്ദുൽമജീദ് (50) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന മകൻ ബദറുദ്ദീന് പരിക്കേറ്റു.
കൊടുവള്ളിക്കും, പാലക്കുറ്റിക്കുമിടയിൽ പെട്രോൾ പമ്പിന് സമീപമാണ് അപകടം.
അപകടം നടന്ന സ്ഥലത്ത് റോഡിൽ അപകടകരമായ രണ്ടു കുഴികളാണ് ഉള്ളത്.
വാഹനങ്ങൾ കുഴി വെട്ടിക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങളിൽ തട്ടി അപകടമുണ്ടാവുന്നത് ഇവിടെ പതിവാണ്.
ഇന്ന് ഉണ്ടായ അപകടം കുഴി വെട്ടിച്ച് വന്ന ബസ്സിന് തട്ടി സ്കൂട്ടർ യാത്രികൻ മരിക്കുകയായിരുന്നു. സ്കൂട്ടറിൽ തട്ടിയ
രുന്നതായും നാട്ടുകാർ പറയുന്നു.
ദേശീയപാത 766 കോഴിക്കോട്-കൊല്ലങ്ങൽ റോഡിൽ നൂറുകണക്കിന് അപകട കുഴികളാണ് ഉള്ളത്.
റോഡിലെ കുഴി വെട്ടിക്കുന്നതിനിടെയാണ് അപകടമെന്ന് നാട്ടുകാർ
രാവിലെ പതിനൊന്നരയോടെ ആയിരുന്നു അപകടം. ഇരുവരെയും ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അബ്ദുൽ മജീദിനെ രക്ഷിക്കാൻ ആയില്ല.
