Trending

കാർ യാത്രക്കാർക്കു നേരെ നടുറോഡിൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ റിമാൻ്റ് ചെയ്തു.






താമരശ്ശേരി: കാരാടിയിൽ നടുറോഡൽ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെ താമരശ്ശേരി കോടതി റിമാൻ്റ് ചെയ്തു.

താമരശ്ശേരി ഉല്ലാസ് കോളനിയിൽ മുഹമ്മദ് ഫഹദ് (23), കൊടുവള്ളി മാനിപുരം ആറംങ്ങോട് പടിപ്പുരക്കൽ സുനന്ദ് (കുട്ടാണി ) (28) എന്നിവരെയാണ് റിമാൻ്റ് ചെയ്തത്.



താമരശ്ശേരി ഭാഗത്തു നിന്നും പരപ്പൻ പൊയിൽ ഭാഗത്തേക്ക് വരികയായിരുന്ന കാർ സ്കൂട്ടറിൽ ഉരഞ്ഞു എന്ന പേരിൽ കാർ യാത്രക്കാരുടെ നേരെ വടിവാളുമായി സ്കൂട്ടറിൽ നിന്നും ഇറങ്ങി പാഞ്ഞടുക്കുകയായിരുന്നു.


നാട്ടുകാരുടെ സമയോജിതമായ ഇടപെടലിനെ തുടർന്ന് അനിഷ്ട സംഭവങ്ങൾ ഒഴിവായി. പോലീസെത്തി ഫഹദിനെ സംഭവസ്ഥലത്തു നിന്നു തന്നെ പിടികൂടി, സുനന്ദിനെ പിന്നീട് പിടി കൂടുകയായിരുന്നു.



T News

working in the field of advertising and printing

Post a Comment

Previous Post Next Post