താമരശ്ശേരി: താമരശ്ശേരി കോരങ്ങാട് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഗ്രൗണ്ടിന് മുന്നിലാണ് അപകടം.
റോഡിൻ്റെ നിരപ്പിൽ നിന്നും ഉയർത്താതെ അശാസ്ത്രീത്രീയമായി ഫുട്പാപാത്ത് നിർമ്മിച്ചതാണ് അപകട കാരണം.
റോഡരികിലേക്ക് ലോറി നിർത്തിയപ്പോൾ സ്ലാബ് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. സാധാരണ ഗതിയിൽ ഫുട്പാത്തുകൾ നിർമ്മിക്കുന്നത് റോഡിൽ നിന്നും 4 ഇഞ്ചിൽ അതികം ഉയർത്തിയാണ്.
ഓവുചാലിൽ താഴ്ന്ന ലോറിയുടെ ടയറിൽ കമ്പികൾ തുളച്ചു കയറി ടയർ പൊട്ടുകയും ചെയ്തു.
കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ പലയിടങ്ങളിലും ഓവുചാലുകളും, ഫുട്പാത്തുളും നിർമ്മിക്കുന്നത് അശാസ്ത്രീയമായാണെന്ന് നേരത്തെ തന്നെ പരാതി ഉയർന്നിരുന്നു. KSTP പദ്ധതിയുടെ കരാർ ഏറ്റെടുത്ത് പ്രവർത്തി നടത്തുന്നത് ശ്രീ ധന്യ കൺസ്ട്രക്ഷൻസ് എന്ന കമ്പനിയാണ്.
