*ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ അപമാനിക്കാനുള്ള ശ്രമമാണിതെന്നും ആരോപണം*
നരിക്കുനി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച
നരിക്കുനി ഗ്രാമപഞ്ചായത്തിലെ
ഓപ്പൺ സ്റ്റേജിന്റെ
ഉദ്ഘാടനം ജില്ലാപഞ്ചായത്ത് തീരുമാനിക്കുന്ന പ്രോഗ്രാമിനനുസരിച്ചാണ് നടക്കേണ്ടത്.
എന്നാൽ ഗ്രാമപഞ്ചായത്തിന്റേയോ, ജില്ലാ പഞ്ചായത്തിന്റേയോ തീരുമാനമില്ലാതെ ഓപ്പൺ സ്റ്റേഡിയത്തിൽ യുഡിഫ് ഭരിക്കുന്ന സഹകരണ ബേങ്ക് നൽകിയ ചെറിയ തുക കൊണ്ട് ഒരു പ്രതിമ സ്ഥാപിക്കുയും ,ആ പ്രതിമയുടെ ഉദ്ഘാടനം എം പി, എംഎൽഎ എന്നിവരെ പങ്കെടുപ്പിച്ച് നടത്തി
ജില്ലാ പഞ്ചായത്തിന്റെ
10 ലക്ഷം രൂപ മുടക്കി നിർമ്മിച്ച പദ്ധതിയുടെ
പ്രാധാന്യം കുറച്ചു കാണിക്കുകയാണ് ജില്ലാ പഞ്ചായത്ത് മെമ്പറുടെ ലക്ഷ്യമെന്നാണ് ചർച്ച.
സ്റ്റേജ് ഉദ്ഘാടനത്തിന് ഈ നിമിഷം വരേ ഒരു പ്രോഗ്രാം നോട്ടീസു പോലും ഇതിന് ചുമതലപ്പെടുത്തിയ ഈ മെമ്പർ തയ്യാറാക്കിയിട്ടില്ല എന്നും പ്രചാരണത്തിൽ പോലും എ പിക്കും, എം എൽ എ ക്കും, ജില്ലാ പഞ്ചായത്ത് മെമ്പർക്കും മാത്രമാണ് പ്രാമുഖ്യം കൊടുക്കുന്നത് എന്നും ,
പണം വകയിരുത്താൻ കഴിയുന്ന MP യുടേയോ,
MLA യുടേയോ ഒരു പൈസ പോലും ഈ പദ്ധതിയിൽ ചില വഴിച്ചിട്ടില്ലെന്നും.ജില്ലാ പഞ്ചായത്തിൽ നിന്ന് ഫണ്ട് ഉപയോഗിച്ച്
പ്രവൃത്തി പൂർത്തീകരിച്ച് ഉദ്ഘാടന വേളയിൽ
ജില്ലാപഞ്ചായത്ത് ഭരണ സമിതിയെ അവഹേളിക്കുന്ന ജില്ലാ പഞ്ചായത്ത് നരിക്കനി ഡിവിഷൻ മെമ്പറുടെ സമീപനം അപക്വവും, അൽപ്പത്തരവും,
പദവിക്ക് നിരക്കാത്തതുമാണ്.
ഇതൊരു കോൺഗ്രസ്
പരിപാടിയാക്കി മാറ്റുകയാണ് ചെയ്തിട്ടുള്ളത് എന്നും എൽ ഡി എഫ് ആരോപിക്കുന്നു.
ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഈ നടപടിയിൽ സി പി ഐ എമ്മും പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.
